തൃശൂർ: മാറിവരുന്ന സാമ്പത്തികസാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവബോധവും സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവത്കരണവും നൽകുകയെന്ന ലക്ഷ്യത്തോടെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാന്പത്തികസാക്ഷരതാ പരിപാടി സംഘടിപ്പിച്ചു.
റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു.
ഇസാഫ് ബാങ്കിന്റെ 350-ലധികം ശാഖകളിൽ പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾ, കർഷകർ, അന്യസംസ്ഥാനതൊഴിലാളികൾ, പ്രാദേശികപ്രതിനിധികൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള 4700-ലധികം പേർ പങ്കെടുത്തു.
സാന്പത്തികസാക്ഷരതാ കൗണ്‍സിലർ എ.പി. സണ്ണി ക്ലാസിനു നേതൃത്വംനൽകി. റിസർവ് ബാങ്ക് പ്രതിനിധി ടി.കെ. ശ്രീകാന്ത്, നബാർഡ് ഡെപ്യൂട്ടി ജനറൽമാനേജർ സെബിൻ ആന്റണി, ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ.കെ. അജയ്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ബോസ്കോ ജോസഫ്, സുദേവ് കുമാർ, സസ്റ്റൈനബിൾ ബാങ്കിംഗ് ഹെഡ് സന്ധ്യ സുരേഷ് എന്നിവർ പ്രസംഗിച്ചു.